IndiaLatest

നിര്‍മ്മിതബുദ്ധി, റോബോട്ടിക്സ് എന്നിവ സാങ്കേതിക യുദ്ധമുറയുടെ ഭാഗമാക്കും

“Manju”

ന്യൂഡല്‍ഹി : നിര്‍മ്മിതബുദ്ധി, റോബോട്ടിക്സ് മുതലായവ സാങ്കേതിക യുദ്ധമുറയുടെ ഭാഗമാക്കുമെന്ന് ഡി.ആര്‍.ഡി.ഒ നവീകരണത്തെ പറ്റി രാജ്നാഥ് സിംഗ്. പ്രതിരോധ ഗവേഷണ വിഭാഗത്തില്‍ കൂടുതല്‍ മേഖലകള്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമീപകാലത്തും ഭാവിയിലും നേരിടാന്‍ പോകുന്ന സുരക്ഷാ ഭീഷണികളെ നേരിടാന്‍ രാജ്യത്തെ പ്രാപ്തമാക്കേണ്ടതുണ്ട്. അതിന് പ്രതിരോധ ഗവേഷണ വിഭാഗത്തെ നവീകരിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രതിരോധമന്ത്രി വെളിപ്പെടുത്തി.

ഡി.ആര്‍.ഡി.ഒയുടെ ‘ ഭാവിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ്’ എന്ന സെമിനാറില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സൈബര്‍ യുദ്ധമുറകളും, സാങ്കേതിക സുരക്ഷാ പ്രശ്നങ്ങളും ആയുധമാക്കി രാജ്യത്തിന് നേരെ ഉണ്ടാവുന്ന പുതിയ വെല്ലുവിളികള്‍ നേരിടാന്‍ പുതിയ മേഖലകളിലേക്ക് ഗവേഷണം നടത്തേണ്ട അനിവാര്യതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Related Articles

Back to top button