KeralaLatest

ബസ് കയറി വിദ്യാര്‍ത്ഥി മരിച്ച സംഭവം ; ഡ്രൈവര്‍ കീഴടങ്ങി

“Manju”

വണ്ടൂര്‍: കഴിഞ്ഞ വെള്ളിയാഴ്ച്ച വണ്ടൂര്‍ മണലിമ്മല്‍പ്പാടം ബസ് സ്റ്റാപ്പില്‍ സ്വകാര്യ ബസിന്റെ മുന്‍ചക്രം കയറി വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ബസ് ഡ്രൈവര്‍ കാരാട് സ്വദേശി ഓച്ചിറ ഹൗസില്‍ ഷഹീം (29 ) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

കെ.പി ബ്രദേഴ്സ് എന്ന ബസിന്റെ മുന്‍ചക്രം കയറി മേലെ കാപ്പിച്ചാലില്‍ എലമ്ബ്ര ശിവദാസന്റെ മകനും, മമ്ബാട് ജി.വി.എച്ച്‌.എസ്.എസില്‍ പ്ലസ്ടുവിന് പഠിക്കുന്ന നിധിന്‍ ആണ് മരിച്ചത്. ബസ് അമിത വേഗതയില്‍ ട്രാക്കിലേക്ക് പ്രവേശിച്ചപ്പോള്‍ നിധിന് പെട്ടെന്ന് മാറാന്‍ കഴിഞ്ഞില്ല. ട്രാക്കിലേക്ക് വീണ നിധിന്റെ ശരീരത്തിലൂടെ ബസിന്റെ മുന്‍ചക്രം കയറുകയായിരുന്നു. നിധിന്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. ഷഹീമിനെ പെരിന്തല്‍മണ്ണ കോടതി റിമാന്റ് ചെയ്തു.

Related Articles

Back to top button