KannurKeralaLatest

തെയ്യാട്ടക്കാലം അരികെ ; ആശങ്കയിൽ തെയ്യക്കാർ

“Manju”

അനൂപ് എം സി.

തലശ്ശേരി: തുലാം പിറക്കുന്നു .പോയ വർഷങ്ങളിൽ ആഹ്ലാദത്തോടെയാണ് ഈ മാസത്തെ തെയ്യക്കാർ സ്വീകരിച്ചതെന്തിൽ ഇത്തവണ അവരുടെ നിറഞ്ഞ ആധിയാണ്.വടക്കൻ കേരളത്തിൽ തെയ്യാട്ടക്കാലത്തിന് അരങ്ങുണരുന്ന മാസമാണിത്.കോവിഡ് എന്ന മഹാമാരിക്ക് മുന്നിൽ പകച്ചു നിൽക്കുന്ന സമൂഹത്തിലേക്ക് ഇത്തവണ തെയ്യാട്ടക്കാലം കടന്നു വരുമോ എന്ന ആശങ്ക തെയ്യക്കാർ അഥവാ കനലാടി മാർക്കുണ്ട്. തുലാ 10 ന് തെയ്യക്കാവുകൾ അരങ്ങുണരുന്നതിന് മുൻപ് പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്ര, പരിസരത്തെ തറവാടുകളിൽ തുലാം 1 മുതൽ തെയക്കാലം തുടങ്ങും 1 0 ദിവസം തുടർച്ചയായി ഈ പരിസരത്ത തറവാടുകളിൽ തെയ്യങ്ങൾ കെട്ടിയാടാറുണ്ട്’. പത്താമുദയം അഥവാ തുലാപ്പത്തിന് കാവുകളും ക്ഷേത്രങ്ങളും തെയ്യങ്ങളെ വരവേൽക്കാൻ അരങ്ങൊരുങ്ങി തുടങ്ങും. ഇത്തവണ അതുണ്ടാകുമോ എന്ന ചോദ്യത്തിന് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉത്തരമൊന്നും വന്നില്ല.

ഈ മാസം 31 വരെ നിരോധനാജ്ഞ നിൽക്ക ന്നതിനാൽ ആദ്യ തെയ്യങ്ങളൊന്നും അരങ്ങിലെത്താൻ സാധ്യതയില്ല. കാലം മാറിയറിയുന്നവരാണ് കോല ക്കാർ. ചൂട്ടിനെ ആ ചാര കാഴ്ചയാക്കി മാറ്റിയ പുതിയ കാലത്തിൻ്റെ വെളിച്ചത്തിനെ നേരിടാൻ മനസ്സുറപ്പിച്ച കനലാടി മാർക്ക് ഏറെ പ്രതീക്ഷ നൽകുന്ന നാളുകയാണ് തെയ്യക്കാലം മുൻകാലങ്ങളിൽ കടന്നു വന്നിട്ടുള്ളത്. കഴിഞ്ഞ ‘തെയ്യകാലത്ത് സ്വരുക്കൂട്ടിയതെല്ലാം തീർന്നു പോയെപ്പോഴും കനലാടി മാർ ക്ഷമയോടെ യും ശ്രദ്ധയോടെയും തുലാമാസത്തെ വരവേൽക്കാൻ അവനവനെ തന്നെ പുതുക്കിക്കൊണ്ടിരുന്നു. ‘ അണിയ ലം പുതുക്കിയും ചുവടുകൾ ഒന്നു കൂടി ഉറപ്പിച്ചും വരവിളച്ച ദൈവങ്ങളെ മണ്ണിലേക്ക് എത്തിക്കാൻ തോറ്റം ആവർത്തിച്ച് ഉരുവിട്ടും കഴിഞ്ഞു കൂടിയ കനലാടി മാർ ദേശ നന്മയ്ക്കായി തിരുമുടിയേറ്റാൻ കഴിയുമോ എന്ന ചോദ്യവുമായി കാത്തു നിൽക്കുകയാണ്.

Related Articles

Back to top button