IndiaLatest

കുസാറ്റ് യുവ അധ്യാപക പുരസ്കാരം പ്രഖ്യാപിച്ചു.

“Manju”

കളമശ്ശേരി : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല (കുസാറ്റ്) നല്‍കുന്ന മികച്ച യുവ അധ്യാപകര്‍ക്കും ഗവേഷകർക്കും ഉള്ള 2020 ലെ പുരസ്കാരം പ്രഖ്യാപിച്ചു. അധ്യാപക പുരസ്കാരത്തിന് കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസോസിയേറ്റ് പ്രഫസർ ഡോ. മധു എസ്. നായര്‍, എൻ സി എ എ എച്ച് അസിസ്റ്റന്റ് പ്രഫസർ ഡോ. പി. ജയേഷ് എന്നിവര്‍ അര്‍ഹരായി. 30,000 രൂപയാണ് അവാര്‍ഡ് തുക. പോളിമര്‍ സയന്‍സ് & റബ്ബര്‍ ടെക്നോളജി വിഭാഗത്തില്‍ ടി.പി. നിഷ, ഇലക്ട്രോണിക് വകുപ്പില്‍ എം. മനോജ്, ഫിസിക്സ് വകുപ്പില്‍ കുര്യാക്കോസ് കെ.മാര്‍ക്കോസ്, മറൈന്‍ ബയോളജി, മൈക്രോ ബയോളജി ബയോ കെമിസ്ട്രി വകുപ്പിലെ എം,ജിമ എന്നിവരെ കുസാറ്റ് വിശിഷ്ട ഗവേഷക പുരസ്കാരത്തിന് അര്‍ഹരായി. 20,000 രൂപയും പ്രശസ്‌ത്ഥി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ജിമയുടെ ഭര്‍ത്താവ് ഡോ.ജയചന്ദ്രന് 2019 ല്‍ പുരസ്കാരത്തിന് അര്‍ഹനായിരുന്നു. കാലാവസത്ഥ വ്യതിയാനം മൂലം ഉത്തരദ്രുവത്തിലെ ജീവികളിലുണ്ടാകുന്ന മാറ്റത്തെ കുറിച്ചുള്ള പഠനത്തിനാണ് ജിമയ്ക്ക് പുരസ്കാരം. കഴിഞ്ഞ ആഴ്ച നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ മികച്ച പ്രബന്ധാവതരണത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു.

Related Articles

Back to top button