KeralaLatest

കൊല്ലം ജില്ലയില്‍ നിരോധനാജ്ഞ

“Manju”

കൊല്ലം : ശാസ്താംകോട്ട ‍ഡിബി കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ പൊലീസ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിരോ‍ധനാജ്ഞ പ്രഖ്യാപിച്ചതെന്ന് പൊലീസ് പറഞ്ഞു. കേരളാ പൊലീസ് ആക്‌ട് 2011 വകുപ്പ് 79 പ്രകാരമാണ് നിരോധനാജ്ഞ. ഇത് പ്രകാരം ജില്ലയില്‍ നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതും വിലക്കിയിട്ടുണ്ട്.
രാഷ്ട്രീയ യോ​ഗങ്ങള്‍, പ്രകടനങ്ങള്‍, സമാധാനലംഘനത്തിനു കാരണമാകുന്ന പ്രവര്‍ത്തികള്‍ എന്നിവയ്ക്ക് തിങ്കളാഴ്ച രാവിലെ പതിനൊന്ന് വരെ നിയന്ത്രണമുണ്ട്. എന്നാല്‍ മതപരമായ ചടങ്ങുകള്‍ക്ക് നിരോധനാജ്ഞ ബാധകമല്ല. രാഷ്ട്രീയ യോ​ഗങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍, ആക്രമണങ്ങള്‍, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എസ്പി കെ ബി രവി പറഞ്ഞു.

Related Articles

Back to top button