KeralaLatest

യുക്രൈയ്ന്‍-റഷ്യ യുദ്ധം; തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാം

“Manju”

ന്യൂഡല്‍ഹി: യുക്രൈയ്ന്‍-റഷ്യ യുദ്ധം കാരണം ഇന്ത്യയില്‍ തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാം.ഇത് സംബന്ധിച്ച്‌ യുക്രൈയ്ന്‍ സര്‍വ്വകലാശാലകളുടെ ബദല്‍ നിര്‍ദ്ദേശം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അംഗീകരിച്ചു. ഇത് പ്രകാരം യുക്രൈയ്‌നിന് പുറത്ത് മറ്റ് രാജ്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാം.
യുക്രൈനിലെ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികളായി തുടര്‍ന്ന് മറ്റ് രാജ്യത്ത് പഠനം പൂര്‍ത്തിയാക്കാം എന്നതാണ് മൊബിലിറ്റി പദ്ധതിയിലൂടെ സാധ്യമാകുന്നത്. നിലവില്‍ പഠിയ്‌ക്കുന്ന സര്‍വ്വകലാശാലയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനുള്ള സൗകര്യമൊരുക്കുന്നത്.
ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതോടെ പുതിയ സെമസ്റ്ററില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ക്ലാസുകളിലെത്തി പഠനം തുടരാന്‍ സാധിക്കും.ഇരുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് യുക്രൈയ്ന്‍ സര്‍വ്വകലാശാലകള്‍ നിര്‍ദ്ദേശിച്ച അക്കാദമിക് മൊബിലിറ്റി ആശ്വാസമായിരിക്കുന്നത്.
അതേസമയം യുക്രൈയിനിന് പുറത്തുള്ള മറ്റ് സര്‍വ്വകലാശാലകളിലേയ്‌ക്ക് മാറുമ്ബോള്‍ ഫീസ് നിരക്കില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും.

Related Articles

Back to top button