LatestThiruvananthapuram

ഇശ്രം രജിസ്‌ട്രേഷന്‍ അവസാന തിയ്യതി ഡിസംബര്‍ 31

തിരുവനന്തപുരത്ത് ഇതുവരെ 2,82,489 പേര്‍ രജിസ്റ്റര്‍ ചെയ്തു

“Manju”

തിരുവനന്തപുരം: അസംഘടിത തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായുള്ള ഇശ്രം പോര്‍ട്ടലില്‍ ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2,82,489 തൊഴിലാളികള്‍.
തൊഴിലുറപ്പ് തൊഴിലാളികള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, ഹരിതകര്‍മ്മസേന, ആശാവര്‍ക്കര്‍മാര്‍, വീട്ടുജോലിക്കാര്‍, കര്‍ഷകര്‍, കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍, അതിഥിത്തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ള തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് യോഗം വിലയിരുത്തി. ഇശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫിസിന്റെ നേതൃത്വത്തില്‍ ടോള്‍ഫ്രീ നമ്ബര്‍ തയാറാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

Related Articles

Back to top button