KeralaLatest

മധ്യപ്രദേശില്‍ ഓക്​സിജന്‍ അപര്യാപ്​തതയെ തുടര്‍ന്ന് നാലു കോവിഡ്​ രോഗികള്‍ മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ഭോപാല്‍: മധ്യപ്രദേശില്‍ ഓക്​സിജന്‍ അപര്യാപ്​തതയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ​ നാലു കോവിഡ്​ രോഗികള്‍ മരിച്ചു. ദേവാസ്​ ജില്ലയിലെ അമാല്‍ട്ട ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സസിലാണ്​ സംഭവം. ഏഴുമണിക്കൂറോളം രോഗികള്‍ ഓക്​സിജന്‍ ലഭിക്കാതെ വലഞ്ഞതായാണ്​ വിവരം. തുടര്‍ന്ന്​ വെന്‍റിലേറ്ററിലേക്ക്​ മാറ്റിയെങ്കിലും നാലുപേരും മരിച്ചു. ഓക്​സിജന്‍ ക്ഷാമം നേരിടുന്നുണ്ടെങ്കിലും ഓക്​സിജന്‍ ലഭിക്കാതെയാണ്​ ഇവര്‍ മരിച്ചതെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു.
സംഭവം ​അന്വേഷിക്കുമെന്നും ആശുപത്രിയിലേക്ക്​ 400 സിലിണ്ടറുകള്‍ നല്‍കിയിരുന്നതായും ഇതില്‍ 200 എണ്ണം ഉപയോഗിച്ചതായും ചീഫ്​ മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.പി. ശര്‍മ അറിയിച്ചു. ​നാലുപേരുടെയും മരണം ഓക്​സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button