KeralaLatest

‘തക്കാളി വണ്ടി’ പര്യടനം തുടങ്ങി

“Manju”

പാലക്കാട് ; പച്ചക്കറി വിലവര്‍ദ്ധന നിയന്ത്രിക്കുന്നതിനു വിപണിയില്‍ ഇടപെടുന്നതിനായി കൃഷിവകുപ്പിന്റെ ‘തക്കാളി വണ്ടി ‘ ജില്ലയിലൂടെ പര്യടനം തുടങ്ങി. കിലോയ്ക്ക് 50 രൂപയ്ക്ക് തക്കാളി ഉള്‍പ്പെടെ പച്ചക്കറി ന്യായമായ വിലയ്ക്കു ലഭിക്കും. ജില്ലയില്‍ നിന്നു സംഭരിക്കുന്ന പച്ചക്കറികളാണ് വില്‍പന നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ വണ്ടി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, പ്രിന്‍സിപ്പല്‍ അഗ്രികള്‍ചര്‍ ഓഫിസര്‍ പി.ആര്‍.ഷീല, ഡപ്യൂട്ടി ഡയറക്ടര്‍മാരായ എസ്.നൂറുദ്ധീന്‍, സിബി നീണ്ടിശ്ശേരി, അഡീഷനല്‍ ഡയറക്ടര്‍ ആര്‍.ആശ, വിഎഫ്പിസികെ ജില്ലാ മാനേജര്‍ സി.ഹരീഷ്, ഡപ്യൂട്ടി മാനേജര്‍ ബീന മാത്യു, അബ്ദു സമദ്, ബി.ബബിത, ആര്‍.ഷീബ എന്നിവര്‍ പ്രസംഗിച്ചു

Related Articles

Back to top button