IndiaLatest

ഉന്നത വിദ്യാഭ്യാസം തൊഴിലധിഷ്ഠിതം

“Manju”

ശ്രീജ എസ്

ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസം വൈവിധ്യം നിറഞ്ഞതും വിഘടിതവുമാണ്. പുതിയ വിദ്യാഭ്യാസ പാഠ്യപദ്ധതി കുട്ടികളുടെ വൈജ്ഞാനിക കഴിവുകളെ വികസിപ്പിക്കുന്നു. മുഖ്യവിഷയം നിശ്ചയിച്ച്‌ അതിന് കൂടുതല്‍ പ്രാധാന്യം കൊടുത്ത് തുടര്‍ പഠനം നടത്തുകയെന്ന ഇന്നത്തെ ബിരുദതല വിദ്യാഭ്യാസ രീതി ആരംഭഘട്ടത്തില്‍ നടത്തുന്നു. അഭിരുചിക്കനുസരിച്ച്‌ വിഷയങ്ങളില്‍ കൂടുതല്‍ പഠനവും ഗവേഷണവും നടത്തുകയെന്ന വിവിധവിദ്യതാ പാഠ്യപദ്ധതി നടപ്പിലാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അക്കാദമിക കാര്യത്തിലും ഭരണകാര്യത്തിലും കൂടുതല്‍ നിര്‍ണയാവകാശം കൊടുക്കും. ശാസ്ത്ര, സാങ്കേതിക വിഷയങ്ങളില്‍ മാത്രമല്ല, മാനവിക, ഭാഷാ, സാംസ്‌കാരിക, കലാ വിഷയങ്ങളിലെല്ലാം ഗഹനമായ ഗവേഷണതിന് പ്രോല്‍സാഹനം നല്‍കാനായി ദേശീയ ഗവേഷണഫൗണ്ടേഷന്‍ സ്ഥാപിക്കാനും തീരുമാനിച്ചു.

2040 ഓടെ നിലവിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കി പകരം 3000 അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്വയംഭരണാവകാശ കോളേജുകളായി മാറും. സ്വകാര്യ മേഖലയിലും പ്രത്യേകിച്ച്‌ പൊതുമേഖലയിലും അന്താരാഷ്ട്ര നിലവാരമുള്ള വിവിധവിദ്യാ സര്‍വ്വകലാശാലകള്‍ എല്ലാ സംസ്ഥാനങ്ങളിലും സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിലവിലുള്ള 26.3 ശതമാനം ഗ്രോസ് എന്റോള്‍മെന്റ് 2035 ഓടെ 50 ശതമാനത്തിലെത്തിക്കാനും ലക്ഷ്യമിടുന്നു. മൂല്യ നിര്‍ണയ ഗ്രേഡ് അനുസരിച്ച്‌ കോളേജുകള്‍ക്ക് അക്കാദമികം, ഭരണപരം, സാമ്പത്തികം എന്നീ തലങ്ങളില്‍ സ്വയം നിര്‍ണയവകാശം നല്‍കും. ഓരോ സ്ഥാപനത്തിലും വിദൂര വിദ്യാഭ്യാസ, ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ നടത്താനുള്ള അംഗീകാരവും നല്‍കും. ‘ഡീമ്ഡ് ടുബി യൂണിവേഴ്‌സിറ്റി, അഫിലിയേറ്റിങ് യൂണിവേഴ്‌സിറ്റി, യൂണിറ്ററി യൂണിവേഴ്‌സിറ്റി’ എന്നീ സംജ്ഞകള്‍ ഒഴിവാക്കി പൊതുവായി ”യൂണിവേഴ്‌സിറ്റി” എന്നു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

വിവിധ വിദ്യതാപഠനപദ്ധതി കുട്ടികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ക്കും അഭിരുചിക്കുമനുസരിച്ച്‌ പഠിക്കാനും പരിശീലിക്കാനും സാധിക്കും. ഒരു സമഗ്ര വിദ്യാഭ്യാസമാണ് വിവിധ വിദ്യതാ പാഠ്യപദ്ധതിയിലൂടെ ലഭിക്കുന്നത്.

Related Articles

Back to top button