IndiaLatest

ശാന്തിഗിരിയിൽ പൗർണമി ആഘോഷം നടന്നു

“Manju”

പോത്തൻകോട് : പൗർണമി ദിനമായ ഇന്ന് ശാന്തിഗിരി ആശ്രമത്തിലും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആശ്രമം ബ്രാഞ്ചുകളിലും ദീപപ്രദക്ഷിണം നടന്നു. വ്രതാനുഷ്ഠാനശുദ്ധിയും ഭക്തിയുമായി പരിശുദ്ധിയുടെ ശുഭ്രവസ്ത്രമണിഞ്ഞു നിരവധി ആത്മബന്ധുക്കൾ കുംഭവും ദീപവുമായി സന്ധ്യാനേരത്തിൽ ആശ്രമം വലംവച്ചു. ധനു മാസത്തിലെ പൗർണമി ദിനമായ ഇന്ന് കേന്ദ്രാശ്രമത്തിൽ നടന്ന ചടങ്ങുകൾക്ക് ആശ്രമം പ്രസിഡന്റ് ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി എന്നിവർ നേതൃത്വം നൽകി. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

Related Articles

Back to top button