KeralaLatest

ഇന്ന് 13,832 പേര്‍ക്ക് കോവിഡ്, രോഗമുക്തര്‍ 18,172 , മരണം 171

“Manju”

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസര്‍ഗോഡ് 475, കണ്ണൂര്‍ 442, പത്തനംതിട്ട 441, ഇടുക്കി 312, വയനാട് 266 എന്നിങ്ങനേയാണ്. ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 171 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,975 ആയി രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,172 പേര്‍ ഇന്ന് രോഗമുക്തി നേടി.

Related Articles

Back to top button