KeralaLatest

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു. നിരക്കു വര്‍ധനവില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നിലപാടുകള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സമരം മാറ്റിവെക്കാന്‍ ബസ് ഉടമകള്‍ തീരുമാനിച്ചത്. 21 മുതല്‍ അനിശ്ചിതകാല സമരമുണ്ടാകില്ലെന്ന് ബസ് ഉടമകളുടെ സംയുക്ത സമിതി അറിയിച്ചു.

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് ഉടമകള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിരുന്നത്. എന്നാല്‍ ആവശ്യങ്ങള്‍ അറിയിച്ച്‌ ഒരുമാസം കഴിഞ്ഞിട്ടും തീരുമാനമൊന്നും ഉണ്ടാവാതിരുന്നതിനാലാണ് ഉടമകള്‍ വീണ്ടും സമരം പ്രഖ്യാപിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെങ്കില്‍ നികുതി ഇളവ് നല്‍കണം അല്ലെങ്കില്‍ ഡീസലിന് സബ്സിഡി നല്‍കണമെന്നതാണ് ബസ് ഉടമകളുടെ ആവശ്യം. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെന്നാണ് വിവരം.

Related Articles

Back to top button