InternationalLatest

135ാം വയസില്‍ മുതുമുത്തശ്ശി വിട വാങ്ങി

“Manju”

ബെയ്​ജിങ്​: ചൈനയുടെ മുതുമുത്തശ്ശി അലിമിഹാന്‍ സെയ്​തി 135ാം വയസില്‍ വിടവാങ്ങി. സിന്‍ജിയാങ്ങില്‍ ഉയ്​ഗൂരില്‍ വെച്ചായിരുന്നു അന്ത്യം. ചൈനയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്​ അലിമിഹാന്‍. 2013 ല്‍ ചൈനയിലെ അസോസിയേഷന്‍ ഓഫ്​ ജെ​റന്റോളജി ആന്‍ഡ്​ ​ജെറിയാട്രിക്​സ്​ തയാറാക്കിയ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തികളില്‍ മുത്തശ്ശി. ഒന്നാം സ്​ഥാനത്തെത്തിയിരുന്നു.

മരണത്തിന് ​ മുമ്പ് വ്യാഴാഴ്ച രാവിലെവരെ കൃത്യമായ ജീവിതചര്യ സ്വീകരിച്ചിരുന്ന വ്യക്തിയായിരുന്നു അലിമിഹാന്‍. സമയത്തിന്​ ഭക്ഷണം കഴിക്കുക, ദിവസം വെയില്‍ കൊള്ളുക എന്നിവ പാലിച്ചുപോന്നിരുന്നു. ഒപ്പം പേരക്കുട്ടികളെ നോക്കാനും മുത്തശ്ലി സമയം ചെലവിട്ടിരുന്നു . ‘ദീര്‍ഘായുസ്​ നഗരം’ എന്നാണ്​ മുത്തശ്ശി താ​മസിച്ചിരുന്ന കോമുക്​സെറിക്​ അറിയപ്പെടുന്നത്​. 90 വയസിന്​ മുകളിലുള്ള നിരവധിപേര്‍ ജീവിച്ചിരിക്കുന്ന സ്​ഥലമാണിവിടം.

Related Articles

Back to top button