InternationalLatest

ബിഗ് ടിക്കറ്റ് വഴി ലഭിച്ച സമ്മാനം കൂട്ടുകാരനുമായി പങ്കുവെച്ച് സഫീര്‍.

“Manju”

അബുദാബി: ബിഗ് ടിക്കറ്റ് വഴി ലഭിച്ച ഒരു കോടിയുടെ സമ്മാനം കൂട്ടുകാരനുമായി പങ്കുവെയ്ക്കുകയാണ് മലയാളിയായ സഫീര്‍.
മലപ്പുറം തിരൂര്‍ സ്വദേശിയാണ് സഫീര്‍. കച്ചവടം തകര്‍ന്ന ആഘാതത്തില്‍ സ്‌ട്രോക്ക് ബാധിച്ച്‌ ശരീരം തളര്‍ന്ന് ജീവിതം വഴിമുട്ടി നില്‍ക്കുമ്ബോഴാണ് അഞ്ച് ലക്ഷം ദിര്‍ഹം സമ്മാനമായി കിട്ടിയത്. മുസഫ ഷാബിയില്‍ പച്ചക്കറി ബിസിനസ് നടത്തുകയായിരുന്നു സഫീര്‍.
മെല്ലെ നടക്കാറായപ്പോള്‍ ബാര്‍ബര്‍ ഷോപ്പില്‍ വെച്ചാണ് സഫീര്‍ വയനാട് സ്വദേശി ബിനുവിനെ കണ്ടുമുട്ടുന്നത്. സൗഹ്യദം വളര്‍ന്നതോടെ ബിനുവിന്റെ മകളുടെ പേരില്‍ ടിക്കറ്റ് എടുക്കാന്‍ 10000 രൂപ നല്‍കുകയായിരുന്നു. ആ പണം കൊണ്ട് സഫീറിന് വേണ്ടി ബിനു ടിക്കറ്റെടുക്കുകയായിരുന്നു. ഭാഗ്യം കൈവിട്ടില്ല, ഒരു കോടിയിലേറെ രൂപയാണ് സമ്മാനമായി സഫീറിന് ലഭിക്കുക.
ഭാഗ്യമെത്തിയപ്പോള്‍ ആവശ്യമുള്ള പണം ചോദിക്കാന്‍ സഫീര്‍ ബിനുവിനോട് പറഞ്ഞു. എന്നാല്‍ സമ്മാനത്തുക സഫീറിന്റേത് മാത്രമാണെന്ന നിലപാടില്‍ ബിനു ഉറച്ചുനിന്നു. ഒടുവില്‍ സമ്മാനത്തുകകൊണ്ട് വീണ്ടും ആരംഭിക്കാനിരിക്കുന്ന പച്ചക്കറി വ്യാപാരത്തില്‍ ബിനുവിനെ സഫീര്‍ പങ്കാളിയാക്കി.
മൂന്ന് കോടിയോളം രൂപ കുടിശികയാക്കി കണ്ണൂര്‍ സ്വദേശികളായ വ്യാപാരികള്‍ മുങ്ങിയതോടെ സഫീറിന്റെ കച്ചവടം പൊട്ടുകയായിരുന്നു. ഈ ആഘാതത്തിലാണ് സഫീറിന് സ്‌ട്രോക്ക് വന്നത്. ഈ ഭാഗ്യത്തില്‍ ദൈവത്തിന്റെ കയ്യൊപ്പുണ്ടെന്നാണ് സഫീര്‍ പറയുന്നത്.

Related Articles

Back to top button