IndiaLatest

ഇലക്‌ട്രിക്ക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു ;ഒരാള്‍ മരിച്ചു

“Manju”

ന്യൂഡല്‍ഹി: ഇലക്‌ട്രിക്ക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു. 60കാരന്‍ മരിച്ചു. ന്യൂഡല്‍ഹിയിലെ ഗുരുഗ്രാം സെക്ടര്‍ 44ലെ കന്‍ഹായി ഗ്രാമത്തില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം ഉണ്ടായത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ ഗൃഹനാഥന്‍ സുരേഷ് സാഹുവാണ് സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരണമടഞ്ഞത്. അപകടത്തില്‍ സുരേഷിന്റെ ഭാര്യ റീന (50), മക്കളായ മനോജ് (25), സരോജ് (18), അനുജ് (14) എന്നിവര്‍ തീപ്പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Articles

Back to top button