LatestMalappuram

മലപ്പുറം -കോഴിക്കോട് ജില്ലാ അതിർത്തികളിൽ  റഡാർ ക്യാമറ വരുന്നു

“Manju”

പി.വി.എസ്

മലപ്പുറം : മലപ്പുറം – കോഴിക്കോട് ജില്ലാ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെ നേതൃത്വത്തിൽ റഡാർ ക്യാമറ സ്ഥാപിക്കുന്നു. കടലുണ്ടിക്കടവ്, കോട്ടക്കടവ്, പുല്ലിക്കടവ്, ഇടിമുഴിക്കൽ, വൈദ്യരങ്ങാടി എന്നിവിടങ്ങളിലാണ് ക്യാമറ സ്ഥാപിക്കുന്നത്. ജില്ലയിൽ പ്രവേശിക്കുന്നതും തിരിച്ചുപോകുന്നതുമായ വാഹനങ്ങൾ കണ്ടെത്തുക, നിയമലംഘനം, അതിവേഗം എന്നിവ പിടികൂടുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. കുറ്റകൃത്യങ്ങൾ, അപകടങ്ങൾ എന്നിവയുണ്ടായാൽ കേസന്വേഷണത്തിനു സഹായകമാകും വിധത്തിലാണ് ക്യാമറകൾ ഒരുക്കുന്നത്.
മലപ്പുറം – കോഴിക്കോട് ജില്ലകളുടെ അതിർത്തികളിൽ റോഡിനു കുറുകെ ഇരുമ്പ് കവാടം സ്ഥാപിച്ചാണ് ക്യാമറ ഘടിപ്പിക്കുന്നത്. കടലുണ്ടിക്കടവിൽ പ്രവൃത്തി ഏതാണ്ട് പൂർത്തിയായി. മറ്റിടങ്ങളിൽ പണികൾ പുരോഗമിക്കുകയാണ്. ഒരാഴ്ചയ്ക്കകം ഇവ പ്രവർത്തന സജ്ജമാക്കും. അതിർത്തിയിലൂടെയുള്ള വാഹനങ്ങളുടെ ചലനങ്ങൾ24 മണിക്കൂറും ക്യാമറകൾ ഒപ്പിയെടുക്കും. റോഡിനു കുറുകെ സ്ഥാപിച്ച തൂണിൽ 2 വശങ്ങളിലേക്കുമായി 4 ക്യാമറകളുണ്ടാകും.100 മീറ്റർ വരെ അകലങ്ങളിൽ നിന്നു വാഹനങ്ങളുടെ ദൃശ്യം രേഖപ്പെടുത്തും. സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിൽ 11 ഇടങ്ങളിൽ ഇത്തരം ക്യാമറ സ്ഥാപിക്കുന്നുണ്ട്.

 

Related Articles

Back to top button