KeralaLatest

ഐ എന്‍ എസ് വിക്രാന്തിനെ തകര്‍ക്കുമെന്ന് സന്ദേശം; അന്വേഷണം ആരംഭിച്ചു

“Manju”

കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ വിമാനവാഹിനിക്കപ്പല്‍ ഐ എന്‍ എസ് വിക്രാന്ത് ബോംബിട്ടു നശിപ്പിക്കുമെന്ന് ഭീഷണി. ഇമെയില്‍ വഴിയാണ് കൊച്ചി കപ്പല്‍ശാലയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഐടി ആക്‌ട് 385 പ്രകാരം എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിവിധ കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഐ എന്‍ എസ് വിക്രാന്ത് അവസാന ഘട്ട പരീക്ഷണങ്ങള്‍ക്കു ശേഷമുള്ള അന്തിമ മിനുക്കുപണികളിലാണ്. ഇതിനിടെയാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിന് പിന്നില്‍ ഭീകര ബന്ധമുണ്ടോ എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

Related Articles

Back to top button