IndiaLatest

ഒമിക്രോണിനെ നേരിടാന്‍ ഇന്ത്യ സജ്ജം;​ കേന്ദ്ര സര്‍ക്കാര്‍

“Manju”

ഡല്‍ഹി ; ഒമിക്രോണിനെ നേരിടാന്‍ ഇന്ത്യ സജ്ജമാ​ണന്ന്​ കേന്ദ്ര സര്‍ക്കാര്‍. അടുത്ത രണ്ടുമാസത്തിനുള്ളില്‍ വാക്​സിന്‍ നിര്‍മ്മാണ ശേഷി പ്രതിമാസം 45 കോടി ഡോസുകളായി വര്‍ദ്ധിപ്പിക്കുമെന്നും കേന്ദ്രം അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ ഓക്​സിജനും മരുന്നും സ്​റ്റോക്കുകള്‍ തയാറാക്കിയിട്ടുണ്ടെന്നും സംസ്​ഥാനങ്ങള്‍ക്ക്​ 48,000 വെന്‍റി​ലേറ്ററുകള്‍ വിതരണം ചെയ്​തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മന്‍സുഖ്​ മാണ്ഡവ്യ അറിയിച്ചു.

ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 161 ആയതിന്​ പിന്നാലെയാണ്​ കേന്ദ്രത്തിന്റെ പ്രതികരണം. ആഗോളതലത്തില്‍ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. നെതര്‍ലന്‍റ്​സ്​ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന്​ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചു. ക്രിസ്​മസ്​ ന്യൂഇയര്‍ ആഘോഷങ്ങളെ ഇത്​ പ്രതികൂലമായി ബാധിക്കും.

Related Articles

Check Also
Close
Back to top button