InternationalLatest

മസ്കത്ത് വിമാനത്താവളം ആഗോളതലത്തില്‍ ഒന്നാമത്

“Manju”

മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ-ഗേറ്റുകളുടെ പ്രവർത്തനം  താൽക്കാലികമായി നിർത്തിവെച്ചത്​ യാത്രക്കാർക്ക്​ പ്രയാസമുണ്ടാക്കുന്നു

മസ്കത്ത്: ലോകത്തെ ഏറ്റവും വലിയ വിമാന യാത്രക്കാരുടെ അവകാശ സംഘടനയായ എയര്‍ഹെല്‍പിന്‍റെ റേറ്റിങ്ങില്‍ തിളക്കമാര്‍ന്ന നേട്ടവുമായി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളങ്ങളില്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനമാണ് മസ്കത്ത് എയര്‍പോര്‍ട്ട് സ്വന്തമാക്കിയത്. ശരാശരി സ്‌കോര്‍ 8.54 ആണ്. കൃത്യനിഷ്ഠക്ക് 8.4, ഉപഭോക്തൃ അഭിപ്രായം 8.7, ഷോപ്പുകള്‍ക്ക് 8.9 എന്നിങ്ങനെയാണ് മസ്‌കത്ത് നേടിയ സ്‌കോര്‍. ആഗോളതലത്തിലുള്ള എയര്‍പോര്‍ട്ടുകളുടെയും എയര്‍ലൈനുകളുടെയും പ്രകടനം വിലയിരുത്തിയാണ് എയര്‍ഹെല്‍പ് സ്കോര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഈ വര്‍ഷം ജനുവരി ഒന്നിനും സെപ്റ്റംബര്‍ 30നും ഇടയില്‍ ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച്‌, കൃത്യനിഷ്ഠ, ഉപഭോക്തൃ അഭിപ്രായം, ക്ലെയിം പ്രോസസിങ് എന്നിവയുടെ അടിസ്ഥാനത്തില്‍ 83 പ്രമുഖ എയര്‍ലൈനുകളെയാണ് വിലയിരുത്തിയത്.

ഖത്തറിലെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം 8.41 പോയന്റുമായി ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്തെത്തി. എയര്‍ലൈൻ റാങ്കിങ്ങില്‍ 10ല്‍ 8.38 സ്‌കോര്‍ നേടി ഖത്തര്‍ എയര്‍വേസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. യൂറോപ്യൻ രാജ്യങ്ങളില്‍നിന്നുള്ള യൂറോവിങ്സ്, ലോട്ട് പോളിഷ് എയര്‍ലൈൻസ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്.

7.79 സ്കോറോടെ ഒമാൻ എയര്‍ ആഗോളതലത്തില്‍ 14-ാം സ്ഥാനത്താണ്. കൃത്യസമയം പാലിക്കല്‍ ( 9.3), ഉപഭോക്തൃ അഭിപ്രായം (8.1), ക്ലെയിം പ്രോസസിങ് (6) എന്നിങ്ങനെയാണ് ഒമാൻ എയര്‍ നേടിയ സ്കോര്‍. ലോകതലത്തില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന എയര്‍ലൈൻ ടുണിസെയര്‍ ആണ്. ആഗോളാടിസ്ഥാനത്തില്‍ 194 വിമാനത്താവളങ്ങളെ സൂക്ഷ്മപരിശോധന നടത്തിയാണ് റേറ്റിങ് പുറത്തിറക്കിയിരിക്കുന്നത്.

Related Articles

Back to top button