KozhikodeLatest

ഡോ. പി.എ ഇബ്രാഹിം ഹാജി അന്തരിച്ചു

“Manju”

കോഴിക്കോട്: പ്രമുഖ വ്യവസായി ഡോ. പിഎ ഇബ്രാഹിം ഹാജി (78) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പിഎ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാനും പിഎ കോളജ് ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനുമാണ്. ജീവകാരുണ്യ മേഖലയിലും സജീവമായിരുന്നു.
1943 സെപ്തംബര്‍ ആറിന് കാസര്‍ക്കോട്ടെ പള്ളിക്കരയിലാണ് ജനനം. ടെക്സ്റ്റയില്‍ വ്യാപാരിയായിരുന്ന അബ്ദുല്ല ഇബ്രാഹിം ഹാജിയാണ് പിതാവ്. മാതാവ് ആയിശ. ചെന്നൈയില്‍ നിന്ന് ഓട്ടോ മൊബൈല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയെടുത്തിട്ടുണ്ട്. 1999ലാണ് പേസ് ഗ്രൂപ്പ് സ്ഥാപിച്ചത്. ഗ്രൂപ്പിന് കീഴില്‍ 1200 അധ്യാപകരും 500ലേറെ അനധ്യാപകരും ജോലി ചെയ്യുന്നുണ്ട്. 25 രാജ്യങ്ങളിലായി 20000ലധികം വിദ്യാര്‍ത്ഥികള്‍ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നു. ഇന്ത്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലാണ് സ്‌കൂളുകളുള്ളത്. കേരളത്തില്‍ കണ്ണൂര്‍ റിംസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, മഞ്ചേരി പേസ് റസിഡന്‍ഷ്യന്‍ സ്‌കൂള്‍ എന്നിവയാണ് ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍. മംഗലാപുരത്തും സ്ഥാപനങ്ങളുണ്ട്.
പ്രവാസി രത്‌ന, സിഎച്ച്‌ അവാര്‍ഡ്, ഘര്‍ഷോം ഇന്റര്‍നാഷണല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ഇബ്രാഹിം ഹാജിയെ തേടിയെത്തിയിട്ടുണ്ട്.

Related Articles

Back to top button