ന്യൂഡല്‍ഹി : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതി ശൈത്യം രൂക്ഷമാകുന്നു. ഓരോ ദിവസം കഴിയും തോറും രാത്രിയില്‍ രേഖപ്പെടുത്തുന്ന കുറഞ്ഞ താപനില കുത്തനെ താഴുകയാണ്.
പലയിടത്തും താപനില രാത്രികാലങ്ങളില്‍ മൈനസ് ഡിഗ്രീ സെല്‍ഷ്യസ് നിലവാരത്തിലേക്ക് താഴ്ന്നു. ദില്ലിയില്‍ ചില പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടാം ഓറഞ്ച് അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാത്രികാലങ്ങളില്‍ താപനില മൈനസ് ഡിഗ്രീ തുടര്‍ച്ചയായ ആറാം ദിനവും രേഖപ്പെടുത്തി.
ഒഡീഷയില്‍ പലയിടത്തും താപനില 4 ഡിഗ്രീ സെല്‍ഷ്യസിന് താഴെ രേഖപ്പെടുത്തിയിട്ടുണ്ട്.