IndiaInternationalKeralaLatest

നോർക്ക, സൗമ്യയുടെ കുടുംബത്തിന് നാല് ലക്ഷം രൂപയുടെ സഹായം നൽകും

“Manju”

തിരുവനന്തപുരം: ഇസ്രായേലിൽ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം. നോർക്കയും ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയും ചേർന്നുള്ള കരാറിന്റെ ഭാഗമായാണ് തുക അനുവദിക്കുന്നത്. ഇതിൽ ഒരു ലക്ഷം നോർക്കയുടെ പ്രവാസി സാന്ത്വന പദ്ധതിയിൽ നിന്നും നൽകും.
ഇടുക്കി കീരിത്തോട് സ്വദേശിയായ സൗമ്യ ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്‍റെ റോക്കറ്റ് പതിച്ചാണ് സൗമ്യ കൊല്ലപ്പെട്ടത്.

Related Articles

Back to top button