InternationalLatest

വളര്‍ത്തുനായകള്‍ക്ക് ടിവി ചാനല്‍ സംപ്രേഷണം ; മാസം 734 രൂപ

“Manju”

വളര്‍ത്തുനായകള്‍ക്ക് വേണ്ടി മാത്രമുള്ള ടിവി ചാനല്‍ സംപ്രേഷണം ആരംഭിച്ചു. യുകെയിലാണ് ഡോഗ്ടിവി എന്ന പേരിലുള്ള ചാനല്‍ സംപ്രേഷണം ആരംഭിച്ചത്. ഓണ്‍ലൈനായും ചാനല്‍ കാണാം. മാസം 734 രൂപയും വര്‍ഷം 6250 രൂപയും നല്‍കണം. കഴിഞ്ഞ മാസം മുതലാണ് ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഡോഗ്ടിവിയ്ക്ക് യൂട്യൂബ് ചാനലും ഉണ്ട്.

മൂന്ന് വര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വളര്‍ത്തുനായ്ക്കളിലെ ഒറ്റപ്പെടലും ഉത്കണ്ഠയുമൊക്കെ മാറ്റാന്‍ സഹായിക്കുന്ന പരിപാടികള്‍ ഡോഗ്ടിവി സംപ്രേഷണം ചെയ്യുന്നു. വളര്‍ത്തുനായ്ക്കളെ കൂടുതല്‍ നന്നായി വളര്‍ത്താന്‍ സഹായിക്കുന്ന പാഠങ്ങളും ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നു.

Related Articles

Back to top button