Latest

അങ്ങ് ബഹിരാകാശത്ത് ചെന്ന് മുടി വെട്ടിയാലോ?

മുടി വെട്ടുക എന്നത് സാധാരണ കാര്യമാണ്. ഭൂമിയിൽ ഇത് അത്ര വലിയ സംഭവമൊന്നുമല്ല. എന്നാൽ അങ്ങ് ബഹിരാകാശത്ത്,

“Manju”

മുടി വെട്ടുക എന്നത് സാധാരണ കാര്യമാണ്. ഭൂമിയിൽ ഇത് അത്ര വലിയ സംഭവമൊന്നുമല്ല. എന്നാൽ അങ്ങ് ബഹിരാകാശത്ത്, മുടി വെട്ടുന്നതും എന്തിന് ഒരു ഐസ്‌ക്രീം കഴിക്കുന്നത് വരെ അസാധാരണമായ കാര്യമാണ്. ഇത്തരത്തിൽ ബഹിരാകാശ സഞ്ചാരികൾ ഭക്ഷണം കഴിക്കുന്നതും, വെള്ളം കുടിക്കുന്നതും, കളികളിൽ ഏർപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ മുൻപും പുറത്തുവന്നിട്ടുണ്ട്. അങ്ങിനെ ഒരു ദൃശ്യമാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വൈറലാണ്.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ(ഐഎസ്എസ്) രണ്ട് സഞ്ചാരികൾ ബഹിരാകാശത്ത് നിന്ന് മുടിവെടുന്ന വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബഹിരാകാശ സഞ്ചാരിയായ മത്തിയാസ് മൗററാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. തന്റെ സഹസഞ്ചാരിയായ രാജാചാരി എന്നയാളാണ് മത്തിയാസിന്റെ മുടി വെട്ടുന്നത്.

‘ബഹിരാകാശത്തെ ബാർബർ ഷോപ്പിലേയ്‌ക്ക് സ്വാഗതം. ഇതാണ് നമ്മുടെ ബാർബർ രാജാചാരി. മുടിവെട്ട് കലയിലെ ഇദ്ദേഹത്തിന്റെ പ്രാവീണ്യം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ബഹിരാകാശത്ത് നിന്നും ആരുടെയും കണ്ണിൽ പോലും വീഴാതെ മുടി വെടുക എന്നതാണ് ഇദ്ദേഹത്തിന്റെ മികച്ച കഴിവ്. സ്‌പേയ്‌സിലെ ഈ മുടിവെട്ടുകാരന് ഫുൾമാർക്ക്’ എന്ന അടികുറിപ്പോടെയാണ് മത്തിയാസ് മൗറർ ദൃശ്യങ്ങൾ പങ്കുവെച്ചത്.

വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ ദൃശ്യങ്ങൾ വൈറലായി. ഭൂമിയിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കാര്യം ബഹിരാകാശത്ത് എത്തിയപ്പോൾ ഇത്ര ദുഷ്‌കരമായോ എന്നും, രാജാചാരിക്ക് നല്ല ഭാവിയുണ്ടെന്നും ആളുകൾ അഭിപ്രായപ്പെട്ടു.

Related Articles

Back to top button