KeralaLatest

കേന്ദ്രത്തോടെ വാക്സിന്‍ ആവശ്യപ്പെട്ട് കേരളം

“Manju”

ന്യൂഡല്‍ഹി: കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് കൂടുതല്‍ വാക്സിന്‍ ആവശ്യപ്പെട്ട് കേരളം. 10,000 ഡോസ് കോവിഡ് വാക്സിനാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കാലാവധി കഴിയാറായ 4000 ഡോസ് വാക്സിന്‍ മാത്രമാണ് നിലവില്‍ കേരളത്തിന്റെ പക്കലുള്ളത്. എന്നാല്‍ ഈ നാലായിരം ഡോസ് വാകിസിന്റെയും കാലാവധി ഈ മാസം അവസാനിക്കും.

കോവിഡ് വാക്സീന് ആവശ്യക്കാര്‍ കുറഞ്ഞതാണ് നിലവില്‍ കേരളത്തിന്റെ പക്കലുള്ള ഡോസുകള്‍ ഉപയോഗശൂന്യമാകാന്‍ കാരണം. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച്‌, വെള്ളിയാഴ്ച സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി ആകെ 170 പേര്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. കേരളത്തില്‍ ഒരാഴ്ചയ്‌ക്കിടെ വാക്സീന്‍ സ്വീകരിച്ചത് 1081 പേര്‍ മാത്രമാണ്.

കോവിഷീല്‍ഡ് വാക്സിന്‍ സ്റ്റോക്ക് സര്‍ക്കാരിന്റെ കീഴിലില്ല.
കേരളത്തില്‍ ഇതുവരെ 2 കോടി 91 ലക്ഷം പേര്‍ ആദ്യ ഡോസ് വാക്സിനും, 2 കോടി 52 ലക്ഷം പേര്‍ രണ്ടാം ഡോസും എടുത്തു. മൂന്നാം ഡോസ് സ്വീകരിച്ചത് 30 ലക്ഷം പേര്‍ മാത്രമാണ്. കഴിഞ്ഞ ദിവസം ഏറെ നാളുകള്‍ക്ക് ശേഷം കേരളത്തില്‍ ഒരു കൊറോണ മരണം സംഭവിച്ചിരുന്നു.

Related Articles

Back to top button