International

അഫ്ഗാനിസ്ഥാനിൽ വൻസ്ഫോടനം; നിരവധി പേർക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിൽ വൻസ്ഫോടനം; ലക്ഷ്യമിട്ടത് കൂട്ടക്കൊലയെന്ന് സംശയം; ബോബ് പൊട്ടിയത് പാസ്പോർട്ട് ഓഫീസിന് സമീപം; നിരവധി പേർക്ക് പരിക്ക്

“Manju”

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വൻ ബോംബ് സ്‌ഫോടനം. തലസ്ഥാനമായ കാബൂളിൽ നഗരത്തിൽ പ്രവർത്തിക്കുന്ന പാസ്‌പോർട്ട് ഓഫീസിന് സമീപത്തായാണ് സ്‌ഫോടനം നടന്നതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പലരുടെയും നില ഗുരുതരമാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

മാസങ്ങളായി അടച്ചിട്ടിരുന്ന പാസ്‌പോർട്ട് ഓഫീസ് ഇന്ന് രാവിലെ മുതലാണ് പ്രവർത്തനം തുടങ്ങിയത്. അതിനാൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. യാത്രാ രേഖകളും മറ്റും ശരിയാക്കുന്നതിനായി എത്തിയവരാണ് പരിക്കേറ്റവരിൽ ഏറെയും. പാസ്‌പോർട്ട് ഓഫീസിന്റെ പ്രധാന ഗേറ്റിന് സമീപത്താണ് സ്‌ഫോടനം നടത്ത്.

ഏറ്റവും കൂടുതൽ ആളുകൾ ഉണ്ടായിരുന്നത് ഇവിടെയായിരുന്നു. അതുകൊണ്ടുതന്നെ സ്‌ഫോടനത്തിലൂടെ കൂട്ടക്കൊലയായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാണ്. സ്‌ഫോടനത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.

Related Articles

Back to top button