IndiaLatest

സംയുക്ത കിസാന്‍ മോര്‍ച്ച തിരഞ്ഞെടുപ്പ് ഗോദയിലേക്ക്

“Manju”

ദില്ലി: പഞ്ചാബില്‍ തിരഞ്ഞെടുപ്പിന് വീര്യമേറുന്നു. കര്‍ഷകരുടെ സംഘടന തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുകയാണ്.  ഇത്രയും നാള്‍ പ്രതീക്ഷിച്ചത് പോലെ ഇവര്‍ പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസിനെയല്ല, മറിച്ച്‌ എഎപിയെയാണ്. അതേസമയം കോണ്‍ഗ്രസ് ഈ നീക്കത്തില്‍ ഞെട്ടിയെങ്കില്‍ വെറുതെ ഇരിക്കാന്‍ ഒരുക്കമല്ല. മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
വമ്പന്‍ താരത്തെ തന്നെ ഇറക്കി പഞ്ചാബ് ഇളക്കി മറിക്കാനുള്ള പ്ലാനിലാണ് നവജ്യോത് സിംഗ് സിദ്ദു. അതേസമയം സിദ്ദുവുമായി അത്ര നല്ല ബന്ധത്തില്‍ അല്ല കര്‍ഷകര്‍. അതുകൊണ്ട് കോണ്‍ഗ്രസിനെ ഇത് ബുദ്ധിമുട്ടിക്കാനാണ് സാധ്യത. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമായവരാണ് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തയ്യാറെടുക്കുന്നത്.

Related Articles

Back to top button