KozhikodeLatest

ഭാസുര പദ്ധതിക്ക് തുടക്കം

“Manju”

കോഴിക്കോട്: ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ നടപ്പിലാക്കുന്ന ഭാസുര പദ്ധതിക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കമായി. കോടഞ്ചേരി വട്ടച്ചിറ ആദിവാസി കോളനിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി.മോഹന്‍ കുമാര്‍ ഐ എ എസ് പദ്ധതി ഉദ്ഘാടനം ചെയ്തു.
ഭക്ഷണം ഔദാര്യമല്ല അവകാശമാണ് എന്ന ആശയം ഉയര്‍ത്തിയാണ് ഗോത്ര വര്‍ഗങ്ങള്‍ക്കായി ഭാസുര എന്ന പേരില്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നത്. 2013 ലെ ദേശീയ ഭക്ഷ്യ ഭദ്രത നിയമ പ്രകാരം അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ഗോത്രവര്‍ഗ വിഭാഗത്തിന് കൃത്യമായ അളവിലും, ഗുണമേന്മയിലും ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഗോത്ര വര്‍ഗ വനിതാ ഭക്ഷ്യ ഭദ്രത കൂട്ടായ്മ രൂപീകരിക്കുയും ഒരു കണ്‍വീനറെ തിരഞ്ഞെടുക്കുകയും ചെയ്യും. ഈ കണ്‍വീനര്‍ക്ക് കൃത്യമായ പരിശീലനം നല്‍കുകയും ഭക്ഷ്യ കമ്മീഷന്‍ നിരന്തരം സമ്ബര്‍ക്കം പുലര്‍ത്തുകയും ചെയ്യും. കാടഞ്ചേരി വട്ടച്ചിറ ആദിവാസി കോളനിയിലെ സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി.മോഹന്‍ കുമാര്‍ ഐ എ എസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.
സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. പി.വസന്തം അധ്യക്ഷത വഹിച്ചു. ഭക്ഷ്യ കമ്മിഷന്‍ അംഗങ്ങളായ വി.രമേശന്‍, എം.വിജയലക്ഷ്മി എന്നിവര്‍ ക്ലാസെടുത്തു. ഗോത്രവര്‍ഗ്ഗക്കാരുടെ പരമ്ബരാഗത വാദ്യോപകരണങ്ങളുടെ അകമ്ബടിയോടെയാണ് കോളനിയിലെത്തിയ അതിഥികളെ സ്വീകരിച്ചത്.

Related Articles

Back to top button