InternationalLatest

ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

“Manju”

കേപ്ടൗൺ : ആർച്ച് ബിഷപ്പ് ഡെസ്‌മോണ്ട് ടുട്ടു അന്തരിച്ചു. സമാധാനത്തിന് നൊബേൽ പുരസ്‌കാരം ലഭിച്ച ടുട്ടു 90-ാം വയസ്സിലാണ് വിടപറഞ്ഞത്. നെൽസൺ മണ്ഡേലയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ വ്യക്തിത്വമാണ്.


1990 മുതൽ ക്യാൻസർ ബാധിതനായിരുന്നെങ്കിലും 30 വർഷക്കാലം ശരീരത്തെ കൃത്യമായ ഭക്ഷണക്രമത്തിലൂടെ പാകപ്പെടുത്തുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരി ക്കേയാണ് മരണമടഞ്ഞത്. കേപ്ടൗണിലെ ഒയാസിസ് ഫ്രെയിൽ കെയർ സെന്ററിലാണ് അവസാന ദിവസങ്ങളിൽ ചികിത്സതേടിയത്.
1984ലാണ് ടുട്ടുവിനെ ലോകം നോബൽ പുരസ്‌കാരം നൽകി ആദരിച്ചത്. ദക്ഷിണാഫ്രി ക്കയിലെ സാധാരണക്കാർക്കായി നടത്തിയ പോരാട്ടം വിജയം കാണുന്നത് വരെ ടുട്ടു മണ്ഡേലയ്‌ക്കൊപ്പം നിന്നു. മനുഷ്യാവകാശങ്ങൾക്കായി നിരന്തരം പ്രവർത്തിച്ചിരുന്നു. പുരോഹിതനെന്ന നിലയിലും വലിയ സേവനമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് നൽകിയത്.

Related Articles

Back to top button