KeralaLatest

യു.ഡി.എഫ്. വഞ്ചനാദിനം പ്രതിഷേധം ഇരമ്പും

“Manju”

പത്രക്കുറിപ്പ്       31.10.2020

20000 വാര്‍ഡുകളില്‍ 2 ലക്ഷം പേര്‍ പങ്കെടുക്കുന്ന സത്യാഗ്രഹം ഇന്ന് (1.11.2020 ഞായര്‍)

തിരുവനന്തപുരം – അഴിമതിക്കാരായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ്. നടത്തുന്ന സ്പീക്ക്അപ്പ് കേരള സമര പരമ്പരയുടെ അഞ്ചാംഘട്ടമായി കേരളപ്പിറവി ദിനമായ ഇന്ന് (നവംബര്‍ 1) സംസ്ഥാന വ്യാപകമായി യു.ഡി.എഫ്. പ്രവര്‍ത്തകര്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വഞ്ചനാദിനം ആചരിച്ചുകൊണ്ട് സത്യാഗ്രഹം നടത്തും. ഓരോ വാര്‍ഡിലും 10 പേര്‍ പങ്കെടുക്കുന്ന സത്യാഗ്രഹമാണ് നടക്കുന്നത്. 20000 വാര്‍ഡുകളിലായി 2 ലക്ഷം യു.ഡി.എഫ്. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ രാജിയ്ക്കുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ അണിനിരക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം.ഹസ്സന്‍ പറഞ്ഞു.

സത്യാഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നില്‍ നടക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും.കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ്. കണ്‍വീനര്‍ എം.എം.ഹസ്സന്‍, യു.ഡി.എഫ്. നേതാക്കളായ ബീമാപള്ളി റഷീദ്, സി.പി.ജോണ്‍, ബാബു ദിവാകരന്‍, നെയ്യാറ്റിന്‍കര സനല്‍, അഡ്വ.പി.കെ.വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്തും, മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് തൊടുപുഴയിലും, ആര്‍.എസ്.പി. സെക്രട്ടറി എ.എ.അസീസ്സും, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജന്‍ കൊല്ലത്തും, കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ് എറണാകുളത്തും സത്യാഗ്രഹത്തില്‍ പങ്കെടുക്കും.

Related Articles

Back to top button