തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്.ടി.പി.സി.ആര്. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഐ.സി.എം.ആര്. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ സൗകര്യപ്രദമായ സാഹചര്യത്തിലാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്.ടി.പി.സി.ആര്. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇടപെടലിന്റെ അടിസ്ഥാനത്തില്‍ 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്.നിലവില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും ചെയ്തു വരുന്നത്.
Related Articles
പശുവിന്റെ വയറില്‍ നിന്ന് 21 കിലോ പ്ലാസ്റ്റിക് പുറത്തെടുത്തു.
July 17, 2021 1:46 PM
വെഞ്ഞാറമൂട്:കാലവർഷത്തിൽ ചോർന്നൊലിക്കുന്ന മൺവീട് എപ്പോൾ വേണമെങ്കിലും നിലംപൊത്താം
June 7, 2020 7:08 PM
കോവിഡ് -19, മരണമടഞ്ഞവരുടെ ആശ്രിതർക്ക് പെൻഷനും ഇൻഷുറൻസും പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
June 1, 2021 10:49 AM
Check Also
Close
-
കൊല്ലം-ആലപ്പുഴ റൂട്ടില്‍ ബോട്ടില്ലJanuary 18, 2024 3:21 PM