KeralaLatest

പോലീസ് ഉദ്യോഗസ്ഥന് ഒമിക്രോണ്‍

“Manju”

പാലക്കാട്: ശബരിമലയിലെ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച്‌ എത്തിയ പോലീസുകാരന് കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു.പാലക്കാട് ജില്ലയില്‍ ജോലിയുടെ ഭാഗമായി എത്തിയ കോഴിക്കോട് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ഡി.എം.ഒ. കെ. രമാദേവി അറിയിച്ചു. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തുകയും തുടര്‍ന്ന് ക്വാട്ടേഴ്സില്‍ കോവിഡ് പോസിറ്റീവായി നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. അതിനിടെയാണ് ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 64 പേരിലാണ് ഒമിക്രോണ്‍ രോഗബാധ കണ്ടെത്തിയിട്ടുളളത്. ഇന്നലെ പുതിയതായി 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Related Articles

Back to top button