InternationalLatest

കു​വൈ​ത്ത് സം​ഗീ​ത​ജ്ഞന്‍​ അന്തരിച്ചു

“Manju”

കു​വൈ​ത്ത്​ സി​റ്റി: പ്ര​മു​ഖ ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത​ജ്ഞ​നു​മാ​യ ശൈ​ഖ്​ ദു​​ഐ​ജ്​ അ​ല്‍ ഖ​ലീ​ഫ അ​സ്സ​ബാ​ഹ്​ വിട വാങ്ങി. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ സി​ബി ജോ​ര്‍​ജ്​ അ​നു​ശോ​ചി​ച്ചു. ഇ​ന്ത്യ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തും കു​വൈ​ത്തി​​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തിന്റെ അ​ഭ്യു​ദ​യ​ കാം​ക്ഷി​യു​മാ​യി​രു​ന്നു ശൈ​ഖ്​ ദു​​ഐ​ജ്​ അ​ല്‍ ഖ​ലീ​ഫ അ​സ്സ​ബാ​ഹ്.

1971 ഫെ​ബ്രു​വ​രി പ​ത്തി​ന്​ മു​ന്‍ കു​വൈ​ത്ത്​ അ​മീ​ര്‍ ​ശൈ​ഖ്​ ജാ​ബി​ര്‍ അ​ല്‍ അ​ഹ്​​മ​ദ്​ അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹിന്റെ പേ​ര​മകനായി ജ​നി​ച്ച ശൈ​ഖ്​ ദു​​ഐ​ജ്​ ക​ല​യു​ടെ​യും സാ​ഹി​ത്യ​ത്തി​ന്റെയും സാം​സ്​​കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും പാ​ത​യി​ലാ​ണ്​ സ​ഞ്ച​രി​ച്ച​ത്. കു​വൈ​ത്ത്​ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന്​ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ ബി​രു​ദ​മെ​ടു​ത്തി​ട്ടു​ള്ള അ​ദ്ദേ​ഹത്തിന് രാ​ഷ്​​ട്രീ​യ​ത്തേക്കാള്‍ പ്രിയം കലയോടായിരുന്നു.

Related Articles

Back to top button