IndiaLatest

 പ്രധാനമന്ത്രി ഇന്ന് ഉത്തരാഖണ്ഡില്‍

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തരാഖണ്ഡില്‍. നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കാനും തറക്കല്ലിടാനുമാണ് അദ്ദേഹമിന്ന് ഉത്തരാഖണ്ഡില്‍ എത്തുന്നത്. 23 വികസന പദ്ധതികള്‍ക്കാണ് ഇന്ന് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. അതില്‍, 17 എണ്ണത്തിന്റെ ശിലാസ്ഥാപനം ഇന്ന് അദ്ദേഹം നിര്‍വഹിക്കും. ആകെ മൊത്തം 14,100 രൂപ ചിലവ് വരുന്നതാണ് ഈ ബൃഹദ് പദ്ധതികള്‍. 5,750 കോടി രൂപയുടെ ലഖ്‌വാര്‍ വിവിധോദ്ദേശ പദ്ധതി ഇക്കൂട്ടത്തില്‍ ഏറെ ആകര്‍ഷകമാണ്. 1976 മുതല്‍ പ്രാരംഭ ഘട്ടങ്ങളിലൂടെ ആരംഭിച്ച ഈ പദ്ധതി, പല കാരണങ്ങളാല്‍ ദശാബ്ദങ്ങള്‍ നീളുകയായിരുന്നു.

ദേശീയ പ്രാധാന്യമുള്ള ഈ പദ്ധതി, 34,000 ഹെക്ടര്‍ ഭൂമിയിലെ ജലസേചനത്തിന് ഉപകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെളിപ്പെടുത്തി. നിരവധി പേര്‍ക്ക് ഇതിലൂടെ കുടിവെള്ളം ലഭ്യമാകുമെന്നും, 300 മെഗാവാട്ട് ജല വൈദ്യുതി ഇതിലൂടെ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കി, എത്രയും വേഗം അവ നടപ്പിലാക്കുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് ഈ തീരുമാനങ്ങള്‍ക്ക് പുറകില്‍.

Related Articles

Back to top button