IndiaLatest

കോവിഡ്​ മുക്തരായവര്‍ വാക്​സിനെടുക്കാന്‍ മടിക്കരുത്

“Manju”

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച്‌ രോഗമുക്തി നേടിയവര്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍, കോവിഡ് വരാതെ വാക്‌സിന്‍ സ്വീകരിച്ചവരേക്കാള്‍ പ്രതിരോധ ശേഷി കൈവരുമെന്ന് പഠനം. കോവിഡ്​ ഭേദമായി ഒന്നോ രണ്ടോ ഡോസ്​ വാക്​സിന്‍ സ്വീകരിച്ച ആളുകള്‍ക്ക്​ ഒന്നോ രണ്ടോ ഡോസ്​ കോവിഷീല്‍ഡ്​ വാക്​സിന്‍ സ്വീകരിച്ചവരേക്കാള്‍ ഡെല്‍റ്റ വകഭേദത്തിനെതിരെ ഉയര്‍ന്ന പ്രതിരോധം കൈവരിക്കാന്‍ സാധിക്കുന്നതായി പഠനം കണ്ടെത്തി.
കോവിഷീല്‍ഡ്​ വാക്​സിനും വാക്​സിന്‍ എടുത്ത രോഗമുക്തരും എങ്ങനെ കോവിഡ്​ ഡെല്‍റ്റ പ്ലസ്​ വകഭേദത്തിനെ നിര്‍വീര്യമാക്കുന്നു എന്നതിനെ കുറിച്ച്‌​ ഐ.സി.എം.ആര്‍ ആണ്​ പഠനം നടത്തിയത്​. കോവിഡിനെതിരായ പ്രതിരോധത്തിന്​ ആന്‍റിബോഡി പ്രതിരോധ പ്രതികരണവും സെല്ലുലാര്‍ പ്രതിരോധ പ്രതികരണവും മികച്ച ഫലം നല്‍കുന്നു​ണ്ട്​.
‘രോഗമുക്തിക്ക്​ ശേഷമുള്ള പ്രതിരോധ പ്രതികരണശേഷി, വാക്​സിനേഷന്‍ അല്ലെങ്കില്‍ ബ്രേക്ക്‌ത്രൂ അണുബാധ എന്നിവയെ കുറിച്ച്‌ പരിമിതമായ വിവരങ്ങള്‍ മാത്രമാണ്​ ലഭ്യമായത്​. ഈ പഠനത്തില്‍, കോവിഷീല്‍ഡ് വാക്സിനേഷന്‍ ലഭിച്ച വ്യക്തികളെ അഞ്ചാക്കി തരംതിരിച്ചാണ്​ രോഗപ്രതിരോധ പ്രതികരണം വിലയിരുത്തിയത്​. I. ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ II.രണ്ട് ഡോസുകള്‍ വാക്സിന്‍ എടുത്തവര്‍, III. കോവിഡ് മുക്തി നേടിയ ശേഷം ഒര​ു ഡോസ്​ വാക്​സിന്‍ എടുത്തവര്‍, IV.കോവിഡ് മുക്തി നേടിയ ശേഷം രണ്ട്​ ഡോസ്​ വാക്​സിന്‍ എടുത്തവര്‍ V.ബ്രേക്ക്‌ത്രൂ കോവിഡ് കേസുകള്‍’ -പഠനത്തില്‍ പറയ​ുന്നു.
ബ്രേക്ക്​ത്രൂ കേസുകള്‍ക്കും കോവിഡ്​ മുക്തി നേടിയ ശേഷം ഒന്നോ രണ്ടോ ഡോസ്​ വാക്​സിന്‍ എടുത്തവര്‍ക്കും ഒന്നോ രണ്ടോ ഡോസ്​ കോവിഷീല്‍ഡ്​ വാക്​സിന്‍ എടുത്തവരേക്കാള്‍ ​ഡെല്‍റ്റ വകഭേദത്തിനെതിരെ പ്രതിരോധശേഷി കൈവന്നതായാണ്​ പഠനത്തില്‍ കണ്ടെത്തിയത്​. ഡെല്‍റ്റ വകഭേദത്തി​െന്‍റ അതിവ്യാപന ശേഷിയാണ്​ ഇന്ത്യയില്‍ കോവിഡ്​ രണ്ടാം തരംഗം രൂക്ഷമായി ബാധിക്കാന്‍ ഇടയാക്കിയതെന്നും പഠനം ചൂണ്ടിക്കാട്ടി.

Related Articles

Back to top button