InternationalLatest

കോവിഡ് വാക്‌സിന്‍ നാലാം ഡോസിന് അനുമതി നല്‍കി ഇസ്രായേല്‍

“Manju”

ടെൽ അവീവ് ; കോവിഡ് വാക്സിന്‍ നാലാം ഡോസിനും അനുമതി നല്‍കി ഇസ്രായേല്‍. ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ നാഷ്മാന്‍ ആഷ് ആണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി നാലാമത്തെ ഡോസിനും അനുമതി നല്‍കിയതായി പ്രഖ്യാപിച്ചത്.

അതേസമയം, പരീക്ഷണാടിസ്ഥാനത്തില്‍ ആരോഗ്യപ്രവര്‍ത്തവര്‍ക്ക് നാലാമത്തെ ഡോസായി രണ്ടാംഘട്ട ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഫലം ലഭിക്കുമെന്നും ബൂസ്റ്റര്‍ ഡോസിന് ഒമിക്രോണിനെ തടയാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button