IndiaLatest

സീസണ്‍ ടിക്കറ്റുപോലും വേണ്ട, പാസഞ്ചര്‍ തീവണ്ടി ഓടിച്ചാല്‍ മതി

“Manju”

ശ്രീജ.എസ്

കൊല്ലം: കേരളത്തില്‍ ലോക്‌ഔട്ട് പ്രഖ്യാപിച്ചതോടെ ലോക് ഇന്‍ ആയ അവസ്ഥയിലാണ് തീവണ്ടിയിലെ സീസണ്‍ യാത്രക്കാര്‍. പൊതുഗതാഗതമാര്‍ഗം തുറന്നുകൊടുത്തിട്ടും പാസഞ്ചര്‍ തീവണ്ടി സര്‍വീസ് ഇതുവരെ ആരംഭിക്കാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്. ദൂരെ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവരാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്.

ലോക്ഡൗണ്‍ തീരും വരെ സീസണ്‍ ടിക്കറ്റുപോലും വേണ്ട, പാസഞ്ചര്‍ തീവണ്ടി ഓടിച്ചാല്‍ മതി തിരുവനന്തപുരത്തുനിന്നും കൊല്ലത്തെത്തി ജോലി ചെയ്യുന്നവര്‍ പറയുന്നു. സര്‍ക്കാര്‍ സ്വകാര്യസ്ഥാപനങ്ങള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കാനാരംഭിച്ചതോടെ ദൂരെ സ്ഥലങ്ങളില്‍ നിന്ന് തീവണ്ടിയില്‍ എത്തിയിരുന്നവര്‍ ഇപ്പോള്‍ വളരെ ബുദ്ധിമുട്ടിലാണ്. ബസ്സിലും കാറിലും ബൈക്കിലും ആട്ടോയിലുമായി ദിവസേന വിവിധ തൊഴില്‍ സ്ഥാപനങ്ങളില്‍ എത്തേണ്ടിവരുന്ന യാത്രക്കാരുടെ പരിദേവനമാണിത്. പാസഞ്ചര്‍ തുടങ്ങിയാല്‍ ഏതാണ്ട് മുഴുവനും സീസണ്‍ ടിക്കറ്റുകാരും കയറും. റെയില്‍വേക്ക് ഇത് നഷ്ടമുണ്ടാകും. അതിനാല്‍ സീസണ്‍ ടിക്കറ്റ് അനുവദിക്കാതെ ടിക്കറ്റ് യാത്ര നടത്തി സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള നടപടിയെങ്കിലും സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

കോവിഡ് കാലത്തെ സീസണില്ലെങ്കിലും സാരമില്ലെന്ന് പറയുമ്പോള്‍ റെയില്‍വേ കൗണ്ടറില്‍ ക്യൂ നിന്ന് ടിക്കറ്റ് എടുക്കുന്നതിന്റെ ബുദ്ധിമുട്ട് ഉയരുന്നുണ്ട്. പരമാവധി കൗണ്ടര്‍ ടിക്കറ്റ് ഒഴിവാക്കി റെയില്‍വേയുടെ യുടിഎസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും യാത്രക്കാര്‍ തന്നെ നിര്‍ദേശിക്കുന്നു. സ്റ്റേഷനിലെ എടിവിഎം സംവിധാനം ഉള്‍പ്പെടെ ഉപയോഗിക്കാം. സ്പെഷ്യല്‍ തീവണ്ടികള്‍ക്കുവേണ്ടി നിലവില്‍ റിസര്‍വേഷനുള്ള എല്ലാ റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകളും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

രാവിലെ എട്ടുമുതല്‍ 11 വരെയും വൈകിട്ട് അഞ്ചുമുതല്‍ എട്ടുവരെയുമാണ് പ്രവര്‍ത്തിക്കുന്നത്. സാധാരണ ടിക്കറ്റിനൊപ്പം റിസര്‍വേഷനും കൊടുക്കുന്ന ഐയുടിഎസ് (ഇന്റഗ്രേറ്റഡ് അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് സിസ്റ്റം) കൗണ്ടറുകള്‍ നിലവില്‍ തുറക്കുന്നില്ല. പാസഞ്ചര്‍ വണ്ടികള്‍ ഓടുമ്പോള്‍ ഇവിടെയും ടിക്കറ്റ് കൊടുക്കാം. കോവിഡ് കാലത്ത് തീവണ്ടി ഓടിക്കാതിരുന്നതിന്റെ പേരില്‍ റെയില്‍വേക്ക് ഉണ്ടായ നഷ്ടം ഒരു പരിധിവരെ നികത്താനും ഇത് സഹായകമാകും.

Related Articles

Back to top button