മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജില്‍ വന്‍ അഗ്നിബാധ. അഗ്നിരക്ഷ സേനയെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വടക്കാഞ്ചേരി ഫയര്‍ സ്റ്റേഷന് ഓഫിസര്‍ സിബി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. കാമ്പസിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ചുറ്റുമതില്‍ നിര്‍മാണം ഈയിടെ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഗേറ്റിന്റെ നിര്‍മാണം പുരോഗമിക്കുന്നുമുണ്ട്. ഇതിന്റെ പണി പൂര്‍ത്തിയാക്കി കാമ്പസ് സുരക്ഷിതമാക്കാനിരിക്കെ മാലിന്യം തള്ളുന്നതില്‍ പരാതിയുമായി റെസിഡന്റ്സ് അസോസിയേഷന് രംഗത്തെത്തിയിട്ടുണ്ട്. മാലിന്യം ശരിയായ രീതിയില്‍ സംസ്കരിക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ട ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Related Articles
എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശനെ പ്രതി ചേര്‍ക്കണമെന്ന് കോടതി
December 21, 2020 7:28 PM
Check Also
Close
-
പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുംJanuary 20, 2021 9:40 AM