IndiaLatest

പാക് ഡ്രോണുകള്‍ വെടിവെച്ച്‌ വീഴ്ത്തി വനിതാ സൈനികര്‍ ; രാജ്യത്തിന് അഭിമാനം

“Manju”

അമൃത്സര്‍: പഞ്ചാബ് അതിര്‍ത്തിയില്‍ മയക്കുമരുന്നുമായി പറന്ന ഡ്രോണുകള്‍ വെടിവെച്ച്‌ വീഴ്ത്തി ബിഎസ്‌എഫ് വനിതാ കോണ്‍സ്റ്റബിള്‍മാര്‍. തിങ്കളാഴ്ച രാത്രിയാണ് ഇവര്‍ ഡ്രോണ്‍ വെടിവെച്ച്‌ വീഴ്ത്തിയത്. ഒറ്റ രാത്രിയില്‍ രണ്ട് പാകിസ്ഥാന്‍ ഡ്രോണുകളാണ് ബിഎസ്‌എഫ് വെടിവെച്ച്‌ വീഴ്ത്തിയത്. ഏഴടി നീളവും 19 കിലോഗ്രാം ഭാരവുമുള്ള ഡ്രോണില്‍ നിന്ന് 6.5 കിലോഗ്രാം ഹെറോയിനാണ് കണ്ടെത്തിയത്.

ബിഎസ്‌എഫിന്റെ 73-ാം ബറ്റാലിയന്റെ കീഴിലുള്ള ബോര്‍ഡര്‍ ഔട്ട് പോസ്റ്റില്‍ ദരിയ മന്‍സൂറില്‍ വിന്യസിച്ചിരിക്കുന്ന വനിതാ കോണ്‍സ്റ്റബിള്‍മാരായ പ്രീതിയും ഭാഗ്യശ്രീയുമാണ് ഡ്രോണ്‍ വെടിവെച്ച്‌ അഭിമാനമായതെന്ന് പഞ്ചാബ് ഫ്രോണ്ടിയര്‍ ബിഎസ്‌എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആസിഫ് ജലാല്‍ പറഞ്ഞു.
ഇവരെ ബിഎസ്‌എഫ് ഡിഐജി ആദരിച്ചു. ഇവര്‍ക്ക് പാരിതോഷികമായി പണം നല്‍കിയതായും അധികൃതര്‍ പറഞ്ഞു.

പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ മൂന്ന് കിലോ ഹെറോയിന്‍ ബിഎസ്‌എഫ് കണ്ടെടുത്തു. പാകിസ്ഥാന്‍ റേഞ്ചേഴ്സിന്റെ തൈമൂര്‍ ഷഹീദ് പോസ്റ്റിന്റെ പ്രദേശത്ത് നിന്നാണ് പാകിസ്ഥാന്‍ ഡ്രോണ്‍ പറന്നുയര്‍ന്നത്.
28ന് രാത്രി തരണ്‍ ജില്ലയിലെ ഹര്‍ഭജന്‍ ബിഒപിക്ക് സമീപം പാകിസ്ഥാനില്‍ നിന്ന് പറന്നുയര്‍ന്ന ഡ്രോണ്‍ ബിഎസ്‌എഫ് സൈനികര്‍ കണ്ടെത്തി. 6.23 കിലോ ഹെറോയിന്‍ ബിഎസ്‌എഫ് കണ്ടെടുത്തതായും ആസിഫ് പറഞ്ഞു. ബിഎസ്‌എഫിന്റെ വടായി ചീമ ബിഒപിക്ക് സമീപം മറ്റൊരു പാകിസ്ഥാന്‍ ഡ്രോണ്‍ കണ്ടതായി ബിഎസ്‌എഫ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പ്രഭാകര്‍ ജോഷി പറഞ്ഞു.

Related Articles

Back to top button