IndiaLatest

കാര്‍ട്ടണ്‍ ബോക്‌സ് വ്യവസായം അടച്ചു പൂട്ടല്‍ ഭീഷണിയില്‍

“Manju”

കൊച്ചി: ചെലവു വര്‍ധനയും അസംസ്‌കൃത വസ്തുക്കളുടെ വിതരണ തടസങ്ങളുടെയും ഇരട്ട പ്രഹരത്തില്‍ കോറഗേറ്റഡ് ബോക്‌സ് (കാര്‍ട്ടണ്‍ ബോക്‌സ്) വ്യവസായം അടച്ചു പൂട്ടല്‍ ഭീഷണിയില്‍. പേപ്പര്‍ വില വര്‍ധനയില്‍ മാത്രം 70 ശതമാനം ബോക്‌സ് നിര്‍മാതാക്കളും അടച്ചു പൂട്ടി. ബോക്‌സ് നിര്‍മാണത്തിനുള്ള പ്രധാന അസംസ്‌കൃത വസ്തുവായ ക്രാഫ്റ്റ് പേപ്പറിന്റെ വിലയിലുണ്ടായ അഭൂതപൂര്‍വമായ വര്‍ദ്ധനവ് കാരണം വ്യവസായം നട്ടം തിരിയുകയാണ്.

കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും രാജ്യാന്തര ലോജിസ്റ്റിക്‌സ് തടസങ്ങളും ക്രാഫ്റ്റ് പേപ്പറിന്റെ ലഭ്യത കുറച്ചു. അഭ്യന്തര വേസ്റ്റ് പേപ്പറിന്റെ വിതരണത്തില്‍ തടസം നേരിട്ടപ്പോള്‍ ഇറക്കുമതിയില്‍ ഉയരുന്ന വില ഭീഷണിയായി.ചൈനയില്‍ എല്ലാ ഖരമാലിന്യങ്ങളുടെയും ഇറക്കുമതി നിരോധനത്തെ തുടര്‍ന്നുണ്ടായ വിടവ് നികത്താന്‍ ക്രാഫ്റ്റ് പേപ്പര്‍ റീസൈക്കില്‍ ചെയ്ത് പള്‍പ്പ് രൂപത്തില്‍ റോളുകളായി ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിലും ഇതിന്റെ നിര്‍മാതാക്കള്‍ ലാഭം കണ്ടെത്തുന്നു.ക്രാഫ്റ്റ് പേപ്പര്‍ കൂടാതെ തൊഴിലാളികളുടെ ചെലവ്, പശ, ചരക്ക് കൂലി തുടങ്ങിയവയിലുണ്ടായ ചെലവു വര്‍ധനയുമെല്ലാമാണ് അടച്ചുപൂട്ടലിന് കാരണമാകുന്നു.

Related Articles

Back to top button