LatestThiruvananthapuram

ബ്രയില്‍ ശ്രവ്യ ഗ്രന്ഥശാലാ പദ്ധതി ഉദ്ഘാടനം ജനുവരി 4ന്

“Manju”

തിരുവനന്തപുരം: വഴുതക്കാട് കാഴ്ചപരിമിതര്‍ക്കുള്ള സര്‍ക്കാര്‍ വിദ്യാലയത്തില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ധനസഹായത്തോടെ നടപ്പാക്കിയ ബ്രയില്‍ ശ്രവ്യ ഗ്രന്ഥശാല പദ്ധതിയുടെ ഉദ്ഘാടനം ജനുവരി നാലിനു പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിക്കും.

അന്താരാഷ്ട്ര ബ്രയില്‍ ദിനാഘോഷത്തിന്റെ ഭാഗമായാണു ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച മലയാളം ബ്രയില്‍ വായനക്കാരായ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വ്വഹിക്കും.

2022ലെ ബ്രയില്‍ കലണ്ടറിന്റെ പ്രകാശനം, ബ്രയില്‍ ശ്രവ്യ ഗ്രന്ഥശാലയുടെ ഭാഗമായി പുറത്തിറക്കുന്ന ഓഡിയോ ബ്രയില്‍ പുസ്തകങ്ങളുടെ വിതരണം എന്നിവയും ചടങ്ങില്‍ നടക്കും. സംസ്ഥാനത്തെ മുന്നൂറോളം കാഴ്ചപരിമിതര്‍ക്കു മലയാളം ബ്രയില്‍ കലണ്ടര്‍ സൗജന്യമായി വിതരണം ചെയ്യും. കാഴ്ചപരിമിതര്‍ക്കുവേണ്ടിയുള്ള വിദ്യാലയങ്ങള്‍ക്കും പുനരധിവാസ കേന്ദ്രങ്ങള്‍ക്കും ഓഡിയോ ബ്രയില്‍ പുസ്തകങ്ങള്‍ സൗജന്യമായി നല്‍കും.

Related Articles

Back to top button