IndiaLatest

അഫ്ഗാനിസ്താനിലേക്ക് വാക്‌സിന്‍ അയച്ച്‌ ഇന്ത്യ

“Manju”

ഡല്‍ഹി: താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താനിലേക്ക് കൊവാക്‌സിന്‍ അയച്ച്‌ ഇന്ത്യ. ഇറാന്റെ മാഹാന്‍ വിമാനത്തില്‍ അഞ്ചു ലക്ഷം ഡോസ് കൊവാക്‌സിനാണ് ഇന്ത്യ ആദ്യം അയച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളില്‍ ശനിയാഴ്ച്ച എത്തും. ജനുവരി രണ്ടാമത്തെ ആഴ്ച്ച വീണ്ടും അഞ്ചു ലക്ഷം ഡോസ് കൊവാക്‌സിന്‍ അയക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബറില്‍ അഫ്ഗാനിസ്താന്‍ താലിബാന്‍ പിടിച്ചെടുത്തശേഷം ആദ്യമായാണ് ഇന്ത്യ വാക്‌സിന്‍ അയക്കുന്നത്.

 

 

Related Articles

Back to top button