IndiaInternational

കാർഷിക നിയമങ്ങളെ പിന്തുണച്ച് കാനഡയിൽ റാലി

“Manju”

കാർഷിക നിയമങ്ങളെ പിന്തുണച്ച് കാനഡയിൽ റാലി

ഒട്ടാവ : കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളെ അനുകൂലിച്ചതിന് കാനഡയിലുള്ള ഇന്ത്യൻ വംജർക്ക് നേരെ വധഭീഷണി. കാനഡയിലുള്ള ഹിന്ദുക്കൾക്കും സിഖുകാർക്കും നേരെയാണ് വധഭീഷണി ഉയരുന്നത്. സംഭവത്തിൽ 28 ഇന്തോ-കനേഡിയൻ സംഘടനകൾ കാനഡ പൊതു സുരക്ഷാ മന്ത്രിയ്ക്ക് പരാതി നൽകി.

കേന്ദ്ര സർക്കാർ നിയമങ്ങളെ അനുകൂലിച്ച് ഫെബ്രുവരി 10 ന് ഇന്ത്യൻ വംശജർ കാനഡയിൽ വാഹന റാലി നടത്തിയിരുന്നു. റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാനത്ത് നടത്തിയ ട്രാക്ടർ റാലിയിൽ ഖാലിസ്താൻ ഭീകരർ നുഴഞ്ഞുകയറിയതിനെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രകടനം നടത്തിയത്. ഇന്ത്യൻ പതാക ഉയർത്തി നടത്തിയ വാഹന റാലിയിൽ 350 ഓളം കാറുകളും പങ്കെടുത്തിരുന്നു.

തുടർന്നാണ് കാനഡയിലുള്ള ഹിന്ദുക്കൾക്കും സിഖുകാർക്കും നേരെ ഭീകരസംഘടനകളിൽ നിന്നും ഭീഷണിയുയർന്നത്. ഇവരെ വധിക്കുമെന്നും കുടുംബാംഗങ്ങളെ ബലാൽസംഗം ചെയ്യുമെന്നുമുള്ള ഭീഷണിയാണ് ഇന്ത്യൻ വംശജർക്ക് നേരെ വ്യാപകമായി ഉയർന്നത്. തുടർന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഇവർ കാനഡ സർക്കാരിനെ സമീപിക്കുകയായിരുന്നു.

Related Articles

Back to top button