Latest

2022 ല്‍ വലിയ മാറ്റത്തിനൊരുങ്ങി ഇന്‍സ്റ്റഗ്രാം

“Manju”

2022ല്‍ ഇന്‍സ്റ്റഗ്രാമിലെ കണ്ടന്‍റുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് പണം ലഭിച്ചേക്കുമെന്ന് സൂചന. വലിയ മാറ്റം കൊണ്ടുവരുമെന്ന സൂചന നല്‍കി തലവന്‍ ആദം മെസ്സേറി രംഗത്ത്. ‘ഇന്‍സ്റ്റാഗ്രാം എന്താണെന്നതില്‍ എന്താണെന്ന് പുനര്‍ നിര്‍വചനം ആവശ്യമാണ്, കാരണം ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു, അതിനനുസരിച്ച്‌ ഞങ്ങളും മാറേണ്ടതുണ്ട്.’ അദ്ദേഹം വ്യക്തമാക്കി.

‘ഞങ്ങള്‍ പ്ലാറ്റ്​ഫോമില്‍ വിഡിയോകള്‍ക്ക്​ കൊടുക്കുന്ന ശ്രദ്ധ ഇരട്ടിയാക്കും… ഇന്‍സ്റ്റഗ്രാം ഇനിമുതല്‍ കേവലമൊരു ഫോട്ടോ പങ്കിടല്‍ ആപ്പ് മാത്രമായിരിക്കില്ലെന്ന് ഇദ്ദേഹം പറയുന്നു. ഞങ്ങള്‍ സന്ദേശമയക്കലിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുകയാണ്’ ടിക്​ടോകിന്​ എതിരായി അവതരിപ്പിച്ച റീല്‍സ് ഏറെ വിജയകരമാണ്, ഇതിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുമെന്നും മൊസേരി പറഞ്ഞു. ഇന്‍സ്റ്റയിലെ ക്രിയേറ്റര്‍മാര്‍ക്ക് പ്രോത്സാഹനവും സഹായവും എന്ന നിലക്ക്​ കൂടുതല്‍ വരുമാനം ലഭിക്കുന്ന രീതിയിലേക്ക് പ്ലാറ്റ്​ഫോമില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 2022-ല്‍ സന്ദേശമയയ്ക്കലിലും സുതാര്യതയിലും ഇന്‍സ്റ്റാഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മൊസ്സേറി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button