InternationalLatest

സു​ഡാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ബ്ദ​ല്ല ഹം​ദോ​ക്ക് രാ​ജി​വ​ച്ചു

“Manju”

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സു​ഡാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ബ്ദ​ല്ല ഹം​ദോ​ക്ക് രാ​ജി​വ​ച്ചു. സൈ​ന്യം പൂ​ര്‍​ണ​മാ​യും പി​ന്‍​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഒ​ക്ടോ​ബ​ര്‍ 25നാ​ണ് സൈ​ന്യം സ​ര്‍​ക്കാ​രി​നെ പി​രി​ച്ചു​വി​ട്ട് അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​ത്. അ​ന്നു മു​ത​ല്‍ ഹം​ദോ​ക്ക് വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യി​രു​ന്നു.

സൈ​നി​ക ന​ട​പ​ടി​ക്കെ​തി​രെ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധ​വും ഉ​യ​ര്‍​ന്നി​രു​ന്നു. പി​ന്നീ​ട് സൈ​നി​ക മേ​ധാ​വി ജ​ന​റ​ല്‍ അ​ബ്ദു​ല്‍ ഫ​ത്താ​ഹു​മാ​യു​ള്ള ധാ​ര​ണ​യി​ല്‍ ഹം​ദോ​ക്ക് വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. രാ​ജ്യം ദു​ര​ന്ത​ത്തി​ലേ​ക്ക് വ​ഴു​തി​വീ​ഴു​ന്ന​തി​ല്‍ നി​ന്ന് ത​ട​യാ​ന്‍ താ​ന്‍ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ല്‍ ‌സ​മ​വാ​യ​ശ്ര​മ​ങ്ങ​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ഹം​ദോ​ക്ക് പ​റ​ഞ്ഞു.

Related Articles

Back to top button