KeralaLatest

വീണ്ടും കേരളത്തെ നടുക്കുന്നു

“Manju”

തൃശ്ശൂര്‍: വീണ്ടും കേരളത്തെ നടുക്കി അരുംകൊല.വെങ്ങിണിശ്ശേരിയില്‍ അച്ഛന്‍ മകളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുരേഷാണ് മകള്‍ സുധയെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സ്വയം വെട്ടി പരിക്കേല്‍പ്പിച്ച അച്ഛന്‍ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.

സുധക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സ്ഥിരീകരണമുണ്ട്. അതുകൊണ്ട് വീട്ടില്‍ പ്രശ്നങ്ങളുണ്ടാകാറുള്ളതായി സംശയിക്കുന്നു. കൂടാതെ കഴിഞ്ഞ ദിവസമുള്‍പ്പെടെ സുരേഷ് മദ്യപിച്ച്‌ വീട്ടിലെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കിയതായും വിവരമുണ്ട്.ഇവര്‍ അടുത്തിടെയാണ് വെങ്ങിണിശ്ശേരിയില്‍ വാടകക്ക് വീടെടുത്ത് താമസം ആരംഭിച്ചത്.

Related Articles

Back to top button