InternationalLatest

കോവിഡിന്റെ പുതിയ വകഭേദമായ ‘ഇഹു’ ഫ്രാന്‍സില്‍

“Manju”
പാരിസ് ;ഒമിക്രോണ്‍ വ്യാപനം ലോകമെമ്പാടും ആശങ്ക വിതച്ചിരിക്കെ കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ‘ഇഹു’ ഫ്രാന്‍സില്‍ കണ്ടെത്തി. ദക്ഷിണ ഫ്രാന്‍സിലെ മാഴ്‌സെയില്‍ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വകഭേദത്തിന് ഒമിക്രോണിനേക്കാള്‍ വ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തല്‍.

ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ നിന്ന് തിരിച്ചെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന്, സമ്പര്‍ക്കത്തിലുണ്ടായിരുന്നവരില്‍കൂടി രോഗം കണ്ടെത്തുകയായിരുന്നു. ഇഹു(ഐ.എച്ച്‌.യു) മെഡിറ്ററാന്‍ ഇന്‍ഫെക്ഷന്‍ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് രോഗം സ്ഥിരീകരിച്ചത്. അതിനാലാണ് ബി.1.640.2 എന്ന വകഭേദത്തിന് ‘ഇഹു’ എന്ന് പേരിട്ടത്.

ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നത് വരെ ഈ വകഭേദം ഇഹു എന്ന പേരിലായിരിക്കും അറിയപ്പെടുക. ഈ വകഭേദത്തിന് വുഹാനില്‍ പടര്‍ന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തില്‍ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അതിനാല്‍ ഈ വൈറസിന് വാക്‌സിനുകളില്‍ നിന്ന് പ്രതിരോധ ശക്തി ലഭിച്ചിരിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഈ വകഭേദം മരണസംഖ്യ കൂട്ടുമോ എന്നുള്ള ഗവേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button