IndiaLatest

20 രാജ്യങ്ങളിൽ കുരങ്ങുപനി; ജാഗ്രത നിർദേശം

“Manju”

ഡല്‍ഹി: ഇരുപത് രാജ്യങ്ങളിലായി ഇരുന്നൂറിലേറെ പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ജാഗ്രത കടുപ്പിച്ച്‌ ആരോഗ്യ മന്ത്രാലയം. കുരങ്ങുപനിയെ നേരിടാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പ് കുരങ്ങുപനിയുടേതിന് സമാനമായ ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ ചികിത്സിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ചു. രോഗികളെ ചികിത്സിക്കുന്നതിനും, സാമ്പിള്‍ പരിശോധിക്കുന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് ആശുപത്രികള്‍ക്ക് നല്‍കിയത്. രാജ്യത്ത് ഇതുവരെ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഐസിഎംആര്‍ നേരത്തെ അറിയിച്ചിരുന്നു.

കുരങ്ങുപനി ബാധിത രാജ്യങ്ങളിലേക്ക് യാത്രാ നടത്തിയവരും പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നവരും സ്വയം പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഐസിഎംആര്‍ ഗവേഷക ഡോ. അപര്‍ണ മുഖര്‍ജി ആവശ്യപ്പെട്ടിരുന്നു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

Related Articles

Back to top button