KeralaLatest

ഷെ​ല്ലാ​ക്ര​മ​ണത്തില്‍ സ്കൂള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു

“Manju”

ബെ​യ്റൂ​ട്ട്: സി​റി​യ​യില്‍ സൈ​ന്യം ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ നാ​ലു സ്കൂള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു.
ഇ​ഡ്‌​ലി​ബ് പ്ര​വി​ശ്യ​യി​ലെ മാ​റെ​ത് അ​ല്‍-​നാ​സ​ന്‍ ഗ്രാ​മ​ത്തെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു സൈ​ന്യ​ത്തി​ന്‍റെ ഷെ​ല്ലാ​ക്ര​മ​ണം.
സ്കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ സി​റി​യ​യി​ലെ വി​മ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഗ്രാ​മ​ത്തി​ലാണ് സംഭവം.

സി​റി​യ​യു​ടെ അ​വ​സാ​ന വി​മ​ത ശ​ക്തി​കേ​ന്ദ്ര​വും 30 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍ വ​സി​ക്കു​ന്ന​തു​മാ​ണ് ഇ​ഡ്‌​ലി​ബ് പ്ര​വി​ശ്യ. 2011ല്‍ ​ആ​രം​ഭി​ച്ച ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​ല്‍ കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​രാ​ണ് ഇ​വി​ട​ത്തെ താ​മ​സ​ക്കാ​രി​ലധികവുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button